ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സമാശ്വാസം പകര്‍ന്ന് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സന്ദര്‍ശനം. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മാപ്രാണത്തും മുരിയാട്, പടിയൂര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുമാണ് മന്ത്രി ഡോ. ബിന്ദു ശനിയാഴ്ച സന്ദര്‍ശനം നടത്തിയത്. പീച്ചംമ്പിള്ളിക്കോണം പ്രദേശത്ത് വെള്ളം കയറിയ ജനവാസ മേഖലകളിലും മന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മറ്റു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലെ വിവിധ ക്യാമ്പുകളിലും മന്ത്രി വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ക്യാമ്പുകളില്‍ ആശ്വാസം പകര്‍ന്ന് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സന്ദര്‍ശനം
