Channel 17

live

channel17 live

ക്രൈം ഇന്റലിജിൻസ് അവാർഡ് തുടർച്ചയായി രണ്ടാമതും എ. യു. റെജിക്ക്

അന്തർസംസ്ഥാന കുറ്റവാളികളെ കുറിച്ചും കേസ്സുകളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ആയത് ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുറ്റാന്വേഷണ സംഘങ്ങളുമായി ഫലപ്രദമായി പങ്കു വെക്കുന്നതിനും തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രൈം ഇന്റലിജിൻസ് കൂട്ടായ്മയുടെ 2022 വർഷത്തെ മികച്ച പോലീസുദ്യോഗസ്ഥനുള്ള അവാർഡിന് ചാലക്കുടി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ. യു.റെജി അർഹനായി.

മുൻ വർഷങ്ങളിൽ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെ കുറിച്ചും കൃത്യമായി നിരീക്ഷിച്ച് അതിലൂടെ അനവധി കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും നടത്തിയ വിലമതിക്കാനാകാത്ത സേവന മികവിനാണ് റെജിയെത്തേടി വീണ്ടും പുരസ്കാരമെത്തിയത്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും ഈ നേട്ടം കൈവരിക്കാൻ റെജിക്ക് സഹായമായി. ഇപ്പോൾ ചാലക്കുടി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡിൽ പ്രവർത്തിയെടുത്തു വരുന്ന റെജി തൃശൂർ റൂറൽ ജില്ലയിലെ പ്രമാദമായ പല കേസുകളുടെ അന്വേഷണങ്ങളിലും നിർണായക പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. വിശിഷ്ട സേവനത്തിന് ബഹു.കേരള മുഖ്യമന്ത്രിയുടെ പോലിസ് മെഡലിനും കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ നൂറ്റി എഴുപതിലധികം സദ്സേവന രേഖകളും , ക്യാഷ് റിവാർഡ്, അപ്രീസിയേഷൻ ലെറ്റർ എന്നിവക്കും അർഹനായിട്ടുണ്ട് ഈ പോലീസ് ഉദ്യോഗസ്ഥൻ.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!