Channel 17

live

channel17 live

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കോഴ്‌സ് കംപ്ളീഷൻ സെറിമണി

ഇരിങ്ങാലക്കുട : ക്രിയാത്മകമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കാൻ കഴിയുന്നവരാണ് കരിയറിൽ മുന്നേറുക എന്ന് കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഡയറക്ടർ ഇൻ ചാർജ് ഡോ. പി ആർ ഷാലിജ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2020-24 ബാച്ചിൻ്റെ കോഴ്സ് കംപ്ലീഷൻ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യകളിലെ അതിവേഗമുള്ള മാറ്റത്തിന് ഒപ്പമെത്തണമെങ്കിൽ അനുദിനം പുതിയ അറിവുകളും നൈപുണ്യങ്ങളും ആർജിച്ചുകൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള എഞ്ചിനീയർമാരെയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി എം ഐ ദേവമാതാ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ ഫാ. സന്തോഷ് മുണ്ടന്മാണി മുഖ്യ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോയി പീനിക്കപറമ്പിൽ, ജോയിൻ്റ് ഡയറക്ടർ ഫാ. മിൽനർ പോൾ വിതയത്തിൽ,
പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ് കോഴ്സ് കംപ്ളീഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2024 ൽ ബി ടെക് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിവിധ എൻഡോവ്മെൻ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!