Channel 17

live

channel17 live

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഇന്റർ സ്കൂൾ സയൻസ് ക്വിസ് മത്സരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗവും സയൻസ് ക്ലബ് ‘സയൻഷ്യ’യും ചേർന്ന് ഇന്റർ സ്കൂൾ സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ നാല്പതോളം ടീമുകൾ പങ്കെടുത്തു. ചാലക്കുടി എസ്. എച്ച്. കോളേജ് മാത്തമാറ്റിക്സ് വിഭാഗം മേധാവി സ്മിത ഡേവിസ് ആയിരുന്നു ക്വിസ് മാസ്റ്റർ.

മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് സ്കൂളിലെ എ. എ. ലക്ഷ്മിദയ, വി. എം. മാളവിക എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സൂര്യകിരൺ ഹരിദാസ്, രോഹൻ രാജീവ് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും എച്ച് ഡി. പി. സമാജം എടതിരിഞ്ഞി സ്കൂളിലെ അൽത്താഫ് റഹ്മാൻ, വി. ആർ. രാഹുൽ എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനം ജോയിന്റ് ഡയറക്ടർ ഫാദർ മിൽനർ പോൾ വിതയത്തിൽ, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, അക്കാദമിക് ഡയറക്ടർ ഡോ.മനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!