Channel 17

live

channel17 live

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് സാമൂഹ്യ സംഭാവന പുരസ്കാരങ്ങൾ സമ്മാനിച്ചു

ഇരിങ്ങാലക്കുട: ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഏർപ്പെടുത്തിയ പ്രഥമ സാമൂഹിക സംഭാവന പുരസ്കാരങ്ങൾ സമ്മാനിച്ചു. തണൽ വി എം വി ഓർഫനേജ് മാനേജർ റുക്കിയാബി റഹീം, ഊരകം സഞ്ജീവനി സമിതി പ്രസിഡൻ്റ് കെ. ജി അച്യുതൻ, കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമം ഡയറക്ടർ കെ എൽ ജേക്കബ് എന്നിവരാണ് അവാർഡിന് അർഹരായത്.

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ് ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. എം ജി കൃഷ്ണപ്രിയ, വിദ്യാർത്ഥി പ്രതിനിധി നിഹാസ് എം എസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിയോർ ഫാ. ജോയി പീനിക്കപ്പറമ്പിൽ, ജോയിൻ്റ് ഡയറക്ടർമാരായ ഫാ. മില്നർ പോൾ, ഫാ. ജോജോ അരീക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ്, അധ്യാപകരായ റിയ ജോസഫ്, വി പി പ്രഭാശങ്കർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!