Channel 17

live

channel17 live

ക്രൈസ്‌റ്റ് കോളജിൽ അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം നടത്തി

ഇരിഞ്ഞാലക്കുട : കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള എസ്‌.ഇ.ആർ.ബി, സി.എസ്.ഐ.ആർ, കെ.എസ്‌.സി.എസ്.ടി.ഇ എന്നിവയുടെ സഹകരണത്തോടെ ഇരിഞ്ഞാലക്കുട ക്രൈസ്‌റ്റ് കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം സമാപിച്ചു. മൂന്ന്ദിവസത്തെ സമ്മേളനം രാംകോ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഡ്‌ജംക്റ്റ് പ്രൊഫസർ ഡോ. എസ്. അറുമുഖം ഉദ്ഘാടനം ചെയ്തു. ക്രൈസ്‌റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പതിനഞ്ചോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്തോനേഷ്യൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റിനോവിയ സിമാൻജുൻസക്, കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മിലിക ആൻഡലിക്, കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റി പ്രൊഫ. എസ്. സോമസുന്ദരം, കൊച്ചിൻ യൂണിവേഴ്‌സിറ്റിലെ പ്രൊഫസർ അമ്പാട്ട് വിജയകുമാർ, പ്രൊഫസർ അപർണ ലക്ഷ്മണൻ, പോണ്ടിച്ചേരി യൂണിവേഴ്സറ്റി പ്രൊഫസർ ഡോ. ടി. അസിർ, ഫാ. ഡോ. ജോസഫ് വർഗീസ്, ഡോ. സീതു വർഗീസ്, ഡോ. ഷാഹിത എ.ടി. തുടങ്ങിയവർ പ്രഭാഷണം നടത്തി. സമാപന യോഗത്തിൽ ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.ഷിൻ്റോ കെ.ജി, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സീന. വി, പ്രോഗ്രാം കൺവീനർ ഡോ.സീന വർഗീസ്, ഗണിതശാസ്ത്ര വിഭാഗം കോർഡിനേറ്റർ ഡോ. ജോജു കെ.ടി. ഗണിതശാസ്ത്ര വിഭാഗം മുൻ മേധാവി മിസ്സ് ടിൻ്റുമോൾ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തിന് അകത്തുനിന്നും പുറത്തു നിന്നുമായി തിരഞ്ഞെടുത്ത നൂറോളം പേർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!