ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്തു.
ബ്രിംഗ് ബാക്ക് ഫൗണ്ടേഷൻ്റെയും, ക്രൈസ്റ്റ് കോളേജിന്റെയും ഇ. കെ. എൻ. സെൻ്ററിൻ്റെയും സെൻ്റ് ജോസഫ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ കില നേതൃത്വം നൽകിയ പഞ്ചായത്ത് കാലാവസ്ഥ പാർലമെൻ്റ് പരിശീലന പരിപാടി ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ.ഡോ. ജോളി ആൻഡ്രൂസ് സ്വാഗതം ആശംസിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്തു. യുവജനങ്ങളുടെ പങ്കാളിത്തത്തിലൂടെ കാലാവസ്ഥവ്യത്യായന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അഭിപ്രായപ്പെട്ടു. മുരിയാട് കാറളം, പൂമംഗലം, പടിയൂർ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ കാലവസ്ഥവ്യത്യാന ചർച്ചയിൽ പങ്കെടുത്തു. കില പ്രൊഫസർ ഡോ മോനിഷ് ജോസ് പ്രോജക്റ്റ് പരിചയപ്പെടുത്തി. കിലയുടെ ഡിസാസ്റ്റർ മാനേജ്മൻ്റ് കോർഡിനേറ്റർ ഡോ എസ് ശ്രീകുമാർ കിലയുടെ കാലാവസ്ഥ പ്രവർത്തന ഇടപെടലുകൾ വിശദീകരിച്ചു. ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ ഡയറക്ടർ അഖിലേഷ് അനിൽകുമാർ, സ്റ്റേറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ നിധിൻ കൃഷ്‌ണ പഞ്ചായത്ത് കാലാവസ്ഥ പാർലമെൻ്റ് പരിചയപ്പെടുത്തി. ഇ.കെ.എൻ പ്രസിഡൻ്റും ഇന്ത്യൻ ആർച്ചറി ടീം സൈക്കോളജിസ്റ്റും ബി.പി. ഇ ഡിപ്പാർട്ടമെൻ്റ് ഹെഡുമായ ഡോ. സോണി ജോൺ നന്ദി അറിയിച്ചു. ഇരിങ്ങാലകുട നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളും കോളേജും പ്രസ്തുത പരിപാടിയിൽ പങ്കാളികളായി. ഇ.കെ.എൻ സെന്റ൪ പ്രസിഡൻ്റും മുൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാളുമായ മാത്യു പോൾ ഊക്കൻ, തവനിഷ്, എൻ. എസ്.എസ് വോളണ്ടിയര്സ് എന്നിവർ സന്നിഹിതരായി.