മുൻ കലാമണ്ഡലം വൈസ് ചാൻസലർ ഡോ.പി. കെ. നാരായണൻ വിദ്യാർത്ഥികൾക്ക് മെഷ് ബാഗ് നൽകി കൊണ്ട് ഉദ്ഘാടനംചെയ്തു.
ക്രൈസ്റ്റ് കോളേജ് മലയാളം – ഹിന്ദി വിഭാഗങ്ങൾ സംയുക്തമായി കൃഷി പാഠം സംഘടിപ്പിച്ചു. കൂൺകൃഷിയെക്കുറിച്ചും അതിൻ്റെ സാധ്യതയെക്കുറിച്ചും അതിലൂടെയുള്ള സ്വയംപര്യാപ്തതയെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി മുൻ കലാമണ്ഡലം വൈസ് ചാൻസലർ ഡോ.പി. കെ. നാരായണൻ വിദ്യാർത്ഥികൾക്ക് മെഷ് ബാഗ് നൽകി കൊണ്ട് ഉദ്ഘാടനംചെയ്തു. ഡോ. എം. ഉസ്മാൻ, ഫാ. ഫ്രാൻസിസ് കുരിശ്ശേരി സി.എം.ഐ, മാനേജൻ ഫാ. ജോയ് പീണിക്കപറമ്പിൽ സി.എം.ഐ, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സി.എം.ഐ, പ്രൊഫ. ഷീബ വർഗ്ഗീസ്, മലയാള വിഭാഗം അധ്യക്ഷൻ ഫാ. ടെജി കെ. തോമസ് സി.എം.ഐ , ഡോ. ശിവകുമാർ എന്നിവർ സംബന്ധിച്ചു.
കൂൺ വളർത്തലിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും കൂൺകൃഷി വിദഗ്ധനും കോളേജിലെ പരിസ്ഥിതി പഠനശാസ്ത്രവിഭാഗം അധ്യക്ഷൻ ഡോ. സുബിൻ കെ.ജോസ് പരിശീലനം നൽകി. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു.