ലോക യോഗാദിനമായ ജൂൺ 21 ക്രൈസ്റ്റ് കോളേജിലെ ബി.പി.ഇ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗ ദിനാചരണത്തിന് ഡോ. അനുപ് കുമാർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.കോളേജ് മാനേജർ ഫാദർ ജോയി പീണിക്കപറമ്പിൽ യോഗ ദിനം ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് പ്രൊഫസർ ഡോ. അനിൽകുമാർ എൻ, അസിസ്റ്റന്റ് പ്രൊഫസറായ ജാവിയോ ജോസ് എന്നിവർ യോഗാദിനാശംസകൾ നേർന്നു. ബിപിഎ ഡിപ്പാർട്ട്മെന്റിലെയും , കോളേജിലെ NCC, NSS, തവനിഷ് എന്നീ സംഘടനകളിലെ വിദ്യാർത്ഥികൾ സംയുക്തമായി യോഗാസനം അവതരിപ്പിച്ചു. രാവിലെ നടന്ന യോഗ ദിനത്തിന് ഡോ. അഭയ്ദേവ് സി. എസ്സ് നന്ദി പറഞ്ഞു. കോളേജ് അധ്യാപകരായ ലഫ്റ്റനൻ്റ് കേണൽ ഡോ. ഫ്രാങ്കോ ടി ഫ്രാൻസിസ്, അഖിൽ തോമസ്, ഡോ. അനൂപ് സെബാസ്റ്റ്യൻ, ദീപക് പി. സി, ലിസ റെയ്ച്ചൽ സജി എന്നിവർ സന്നിഹിതരായിരുന്നു.
ക്രൈസ്റ്റ് കോളേജിൽ ലോക യോഗാ ദിനം ആചരിച്ചു
