ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് മലേഷ്യയിലെ സിറ്റി യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പു വച്ചു.അധ്യാപക വിദ്യാർത്ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോൺഫറൻസുകൾ, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാൻസഫർ എന്നി മേഖലകളിലാണ് സഹകരണം . മലേഷ്യൻസിറ്റി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി ഡിവലപ്മെൻ്റ് ജനറൽ മനേജർ ഡോ. യാസ്മുൾ മുഹമ്മദ്, ഗ്ലോബൽ എൻഗേജ്മെൻ് ഡീൻ ഡോ. പിയർ മോൻടീൽ എന്നിവരും ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച് മാനേജർ ഫാ.ജോയ് പീനിക്കാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ്, ഡീൻ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഡോ.കെ. ജെ വർഗിസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ക്രൈസ്റ്റ് കോളേജിനു വിവിധ രാജ്യങ്ങളിലായി ഇരുപത്തിയെട്ടോളം യൂണിവേഴ്സിറ്റികളുമായി പഠന ഗവേഷണ മേഖലകളിൽ ധാരണയുണ്ട്.
ക്രൈസ്റ്റ് കോളേജ് മലേഷ്യൻ സിറ്റി യൂണിവേഴ്സിറ്റിയുമായി അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവെച്ചു
