ഡിപ്പാർട്ട്മെന്റിന്റെ ആശീർവാദകർമ്മം ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ നിർവഹിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പത്മഭൂഷൻ ഫാ. ഗബ്രിയേൽ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയം ബ്ലോക്കിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രവർത്തനം ആരംഭിച്ചു. പുതിയ ക്യാമ്പസിൽ ഡിപ്പാർട്ട്മെന്റിന്റെ ആശീർവാദകർമ്മം ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ നിർവഹിച്ചു.
ബി ബി എ ക്ലാസ്സുകൾക്കായി പണിതീർത്ത പുതിയ ക്ലാസ് മുറികളുടെയും സെമിനാർ ഹാളിന്റെയും ഉദ്ഘാടനവും തദവസരത്തിൽ നടന്നു. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികളും സെമിനാർ ഹാളുമാണ് എഐസിടി അംഗീകാരമുള്ള 4 വർഷ ബി ബി എ ബിരുദവിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മാർക്കറ്റിംഗ്, ഫിനാൻസ് എന്നീ രണ്ട് സ്പെഷ്യലൈസേഷനുകളിലായി മുന്നൂറിലധികം വിദ്യാർത്ഥികൾക്കാണ് പുതിയ ബിബിഎ ക്യാമ്പസ് പ്രയോജനപ്പെടുക.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ. ബേബി ജോൺ, സെൽഫ് ഫിനാൻസിങ് വിഭാഗം കോർഡിനേറ്റർ ഡോ. വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പാൾമാർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, ബിബിഎ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.