Channel 17

live

channel17 live

ക്ലാസ്സുകൾ സംഘടിപ്പിച്ചു

പാറയത്ത് അംഗനവാടിയിൽ ബ്ലോക്ക് മെമ്പർ രമ രാഘവൻ ഉദ്ഘാടനം ചെയ്തു.

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ജാഗ്രതാ സമിതിയും വിജിലന്റ് ഗ്രൂപ്പും സംയുക്തമായി സ്ത്രീ സുരക്ഷയും വെല്ലുവിളികളും , ലഹരിക്കെതിരെ ബോധവൽക്കരണം, സ്ത്രീകളും ആരോഗ്യ, മാനസീക പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ പാറയത്ത് അംഗനവാടിയിലും , വടക്കുംമുറി സാക്ഷരതാ കേന്ദ്രത്തിലുമായി മൂന്ന് വീതം ക്ലാസ്സുകൾ സംഘടിപ്പിച്ചു. പാറയത്ത് അംഗനവാടിയിൽ ബ്ലോക്ക് മെമ്പർ . രമ രാഘവൻ ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷയും വെല്ലുവിളികളും എന്ന വിഷയത്തിൽ അഡ്വ: ഇന്ദു നിതീഷും, ലഹരിക്കെതിരെ ബോധവൽക്കരണം – സാബു എക്സൈസ് പ്രിവന്റിംഗ് ഓഫീസർ ഇരിഞ്ഞാലക്കുട , സ്ത്രീകളും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ JHI റിൻസി തമ്പാൻ തുടങ്ങിയവർ ക്ലാസെടുത്തു. വാർഡ് മെമ്പർ V N രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി രജ്ജിനി ഗോപി സ്വാഗതം പറഞ്ഞു. അംഗനവാടി ടീച്ചർ സോണിയ നന്ദി പറഞ്ഞു

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വടക്കും മുറി ലക്ഷം വീട് സാക്ഷരതാ കേന്ദ്രത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ V N.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജിൽഷ വിന്റു സ്വാഗതം പറഞ്ഞു. മാള പോലീസ് സബ്ബ് ഇൻസ്പക്ടർ Ck സുരേഷ് | എക്സൈസ് പ്രിവന്റീവ് ഓഫീസർ സാബു , JHI റിൻസി തമ്പാൻ, തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു. ADS പ്രസിഡന്റ് അംബിക ബാബു നന്ദി രേഖപ്പെടുത്തി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. ആശവർക്കർമാരായ ഗിരിജ രാധാകൃഷ്ണൻ , ആനന്ദ വല്ലി ശശി, സാക്ഷരതാ പ്രേരക് .സുമാരവീന്ദ്രൻ സുബി പ്രദീപ്, ഗീത വാസു തുടങ്ങിയവർ നേതൃത്വം നൽകി

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!