ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി ഭാനുമതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്, സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം എം കെ പശുപതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ശങ്കര്‍ജി മാസ്റ്റര്‍, പി കെ വിജയന്, സാജന് ഇഗ്നേഷ്യസ്, ഉണ്ണികൃഷ്ണന്, ബിന്നി ഇമ്മട്ടി, കെ എസ് പത്മിനി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കൻഡറി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ആകെ ജീവിച്ച ഏഴു വര്‍ഷത്തിനിടയില്‍ 25,000ത്തോളം ചിത്രങ്ങള്‍ വരച്ച അദ്ഭുത പ്രതിഭയായ എഡ്മണ്ട് തോമസ് ക്ലിന്റ് പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ പ്രതിഭകളായാണ് കുട്ടികള്‍ പിറക്കുന്നതെന്നും അവയ്ക്ക് വളര്‍ന്ന് വികസിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി ഭാനുമതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്, സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം എം കെ പശുപതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ശങ്കര്‍ജി മാസ്റ്റര്‍, പി കെ വിജയന്, സാജന് ഇഗ്നേഷ്യസ്, ഉണ്ണികൃഷ്ണന്, ബിന്നി ഇമ്മട്ടി, കെ എസ് പത്മിനി എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ 241 കുട്ടികള്‍ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തു.