Channel 17

live

channel17 live

ക്വിസീറ്റ – സഗീസ 2024 – ഫാ.ജോസ് സെയില്‍സ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം

ചാലക്കുടി: സഫയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും, ഹെഡ്‌വേര്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെയും പങ്കാളിത്തത്തോടെ കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും സീറ്റ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ക്വിസീറ്റ സഗീസ 2024’ ക്വിസിന് കാര്‍മ്മല്‍ വിദ്യാലയം വേദിയായി. കാര്‍മ്മല്‍ വിദ്യാലയത്തിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന റവ. ഫാ ജോസ് സെയില്‍സിന്റെ സ്മരണയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ക്വിസ് പരിപാടിയാണിത്.

ഈ വര്‍ഷത്തെ ക്വിസിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന 52 ടീമുകളില്‍ നിന്ന് പ്രിലിമിനറി ടെസ്റ്റ് നടത്തി 6 ടീമിനെ തെരഞ്ഞെടുത്തു. ഇന്റര്‍നാഷ്ണല്‍ ക്വിസ് ചാമ്പ്യന്‍ ശ്രീ. എ.ആര്‍. രഞ്ജിത്തായിരുന്നു ക്വിസ് മാസ്റ്റര്‍. ആവേശോജ്ജ്വലമായ മത്സരത്തില്‍ ജി.എം.എച്ച്.എസ്.എസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ശ്രീനാഥ് സുധീഷ് പി., പി. നവനീത് കൃഷ്ണന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയഗിരി പബ്ലിക് സ്‌ക്കൂളിലെ ആദിത്യ കെ.ബി., എ.എന്‍.സായ്കൃഷ്ണ എന്നിവര്‍ രണ്ടാം സ്ഥാനവും എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ അമന്‍ ബി. മനോജ്, സാരംഗ് എല്‍. വി. എന്നിവര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ഒന്നാം സമ്മാനമായി 30,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ആണ് ജേതാക്കള്‍ക്ക് നല്‍കിയത്. മറ്റു മൂന്നു ടീമുകള്‍ക്ക് പ്രോത്സാഹനസമ്മാനമായി 5,000 രൂപ വീതവും ടീമിനും നല്‍കി.

ചാലക്കുടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ആലീസ് ഷിബു, ശ്രീ.സജീവ് കുമാര്‍, ശ്രീ. പി സുരേഷ് കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ച് ആശംസകള്‍ നേര്‍ന്നു. മാനേജര്‍ റവ.ഫാ. അനൂപ് പുതുശ്ശേരി, പ്രിന്‍സിപ്പാള്‍ റവ. ഫാ.ജോസ് താണിക്കല്‍ സി.എം.ഐ., സീറ്റ അക്കാഡമി എം.ഡി. ശ്രീ. ലിജു രാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!