കേരളത്തിൽ ക്ഷേമ നിധി ബോൾഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 60 വയസ്സ് പൂർത്തിയായി പെൻഷന് അപേഷ നൽകി മാസങ്ങൾക്ക് ശേഷമാണ് പെൻഷൻ അനുവദിക്കുന്നത്, മാത്രവുമല്ല പെൻഷൻ അനുവദിക്കുന്ന ദിവസം മുതലുള്ള പെൻഷൻ തുകയുമാണ് നൽകി വരുന്നത് ഇത് സാധാരണക്കാരായ തൊഴിലാളികളെ പോക്കറ്റടിച്ചു കൊണ്ട് വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന് BMS ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ആരോപിച്ചു.
ക്ഷേമനിധി അംഗങ്ങളെ സർക്കാർ വഞ്ചിക്കുന്നു, കേരളത്തിൽ ക്ഷേമ നിധി ബോൾഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 60 വയസ്സ് പൂർത്തിയായി പെൻഷന് അപേഷ നൽകി മാസങ്ങൾക്ക് ശേഷമാണ് പെൻഷൻ അനുവദിക്കുന്നത്, മാത്രവുമല്ല പെൻഷൻ അനുവദിക്കുന്ന ദിവസം മുതലുള്ള പെൻഷൻ തുകയുമാണ് നൽകി വരുന്നത് ഇത് സാധാരണക്കാരായ തൊഴിലാളികളെ പോക്കറ്റടിച്ചു കൊണ്ട് വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന് BMS ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ആരോപിച്ചു. ഈ തട്ടിപ്പിലൂടെ കേടികണക്കിന് രൂപമാണ് സർക്കാരിന് ധുർത്തടിക്കുന്നതിനു ഒരോ വർഷവും കിട്ടുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാൻ തൊഴിലാളി സമൂഹം തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. BMS ഇരിങ്ങാലക്കുട മേഘല സമ്മേളനം ഉൽഘാടനം ചെയ്യ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം മേഘല പ്രസിഡന്റ് MB സുധീഷ്, അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ BMS ജില്ലാ പ്രസിഡന്റ് K V വിനോദ്, വൈസ് പ്രസിഡന്റ് K B ജയശങ്കർ,C K പ്രദീപ്, ജില്ലാ ജോയിസ് സെക്രട്ടറി K ഹരീഷ്, മേഘലാ ഭാരവാഹികളായ ശിവദാസ് ചള്ളിപാട്ട്, N V ഘോഷ്, M കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി N V അജയഘോഷ്പ്രസിഡന്റ്, M കൃഷ്ണകുമാർ സെക്രട്ടറി,MB സുധീഷ് ഖജാൻജി എന്നിവരടങ്ങുന്ന 11 അംഗ മേഘല ഭാരവാഹികളെ യോഗം തിരഞ്ഞെടുക്കുന്നു.