Channel 17

live

channel17 live

കൗമാര പ്രതിഭകളുടെ കലാമാമാങ്കമായി ഉപജില്ലാ കലോത്സവം

ആളൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാള ഉപജില്ലാ കലോത്സവത്തിൽ 90 ൽ പരം സ്കൂളുകളിൽ നിന്നായി5000 ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ:വി ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് വിഷ്ണുദാസ് നിർവഹിച്ചു. വി. വി. ശശി ആമുഖ പ്രഭാഷണം നടത്തി. A. E. O മഞ്ജു. എം. കെ കലോത്സവസന്ദേശം നൽകി. ജോജോ കെ ആർ,അഡ്വ :എം. എസ്. വിനയൻ,ജൂലിൻ ജോസഫ്, സെബി എ പെല്ലിശ്ശേരി, സിസ്റ്റർ ജ്യോതിസ്, ലെയ്സൺ. ടി. ജെ, രാജീവ്‌. എം. വി.തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവം 17 ആം തീയതി സമാപിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!