ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ രാവിലെ നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശ്ശേരി ഗവ. ആയുർവേദ ഡിസ്പൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കടകമാസാചരണവും 1000 പേർക്ക്കഞ്ഞിക്കുട്ട് വിതരണവും ,പത്തില ശില്പശാല, ദശപുഷ്പ പ്രദർശനം എന്നിവയും നഗരസഭ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുകയുണ്ടായി. ആയതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ നിർവ്വഹിച്ചു.യോഗത്തിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺപാറേക്കാടൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത.ടി.വി. കർക്കടകമാസാചരണത്തെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ ,നഗരസഭ സെക്രട്ടറി ഷാജിക്, HMC മെമ്പർമാർ , CDS ചെയർപേഴ്സൺഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ ആശാ പ്രവർത്തകൾ എന്നിവരടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ഫാർമസിസ്റ്റ് A.B.ശ്രീ നിത ചടങ്ങിൽ നന്ദി പറഞ്ഞു.