പുത്തൻചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ,കുടുംബശ്രീ സിഡിഎസും സംയുക്തമായി കർഷകചന്ത സംഘടിപ്പിച്ചു .പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി AN രേണുക അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി.സിനി അനിൽകുമാർ മറ്റ് സിഡിഎസ് അംഗങ്ങളും, എഡി സി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കർഷക ചന്തയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതു വിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ 10% അധിക വില നൽകി സംഭരിക്കുകയും കർഷക ചന്തയിലൂടെ വിൽപന നടത്തുമ്പോൾ പൊതുവിപണിയിലെ വിൽപന വിലയേക്കാൾ 30 % വരെ കുറഞ്ഞ വിലക്ക് ഉപഭോഗ്താക്കൾക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കർഷകചന്ത സംഘടിപ്പിച്ചു
