ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
ചാലക്കുടി പരിയാരം സെൻറ് ജോർജ് ദേവാലയത്തിൽ കർഷകസംഗമവും കർഷകാ അവാർഡ് ദാനവും നടത്തി. ഇരിഞ്ഞാലക്കുട രൂപത കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പരിയാരം ഇടവക കത്തോലിക്ക കോൺഗ്രസിന്റെ ആദിഥേയത്വത്തിൽ ഈ മഹാകർഷക സംഗമവും അവാർഡ് ദാനവും നടത്തിയത്. ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട രൂപത കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ശ്രീ ജോൺ തെക്കേക്കര സ്വാഗതവും കത്തോലിക കോൺഗ്രസ് പ്രസിഡണ്ട് ബെന്നി ഉദനിപറമ്പൻ നന്ദിയും പറഞ്ഞു.
വികാരി ഫാദർ വിൽസൺ എലുവ ത്തിങ്കൽ കൂനൻ, അസിസ്റ്റൻറ് വികാരി ക്രിസ്റ്റിൻ പുത്തൻപുരയിൽ, പി. പി. അഗസ്റ്റിൻ, ജിജോ പരുത്തിപറമ്പൻ,ശ്രീമതി ലിജി വിൻസെന്റ്,, ശ്രീ പോളി തെക്കേക്കര, ശ്രീ ജോൺ തെക്കേക്കര, എന്നിവർ സംസാരിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മായ ശിവദാസൻ ഒരു വർഷത്തെ കർഷക കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു.കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ മിനി അബ്രഹാം ക്ലാസ് നയിച്ചു. പരിയാരം കൃഷി ഓഫീസർ ശ്രീമതി ജാസ്മിൻ തോമസ് വിത്ത് വിതരണ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനായി ജയ്സൺ കെ. എ. കിഴകൂടൻ. മികച്ച കർഷക തൊഴിലാളി ചാക്കപ്പൻ കെ.എൽ. കുറ്റിക്കാടൻ മികച്ച വനിതാ കർഷക ബ്രിജിത്ത ഔസേപ്പ് കാവുങ്ങൽ, മികച്ച ക്ഷീരകർഷകൻ കെ കെ വർഗീസ് കല്ലേലി,എന്നിവരെ തിരഞ്ഞെടുത്തു,അവാർഡ് നൽകി മറ്റു കർഷകാരെയും ആദരിച്ചു.