Channel 17

live

channel17 live

കർഷകർക്ക് ഓണത്തിന് മുമ്പ് പെൻഷൻ വിതരണം ചെയ്യണം: കിസാൻ സഭ

അഖിലേന്ത്യാ കിസാൻ സഭ മാള പഞ്ചായത്ത് സമ്മേളനം മാളയിൽ വച്ച് നടന്നു.

മാള: അഖിലേന്ത്യാ കിസാൻ സഭ മാള പഞ്ചായത്ത് സമ്മേളനം മാളയിൽ വച്ച് നടന്നു. കർഷകക്ഷേമ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതു കൊണ്ട് കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കർഷകർക്കും സർക്കാർ നേരിട്ട് പെൻഷൻ വിതരണം ചെയ്യണമെന്ന് കിസാൻ സഭ മാള പഞ്ചായത്ത് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം. ചന്ദ്രബോസ് പതാക ഉയർത്തി . സമ്മേളനം കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.വി. വസന്ത് കുമാർ ഉദ്ഘാടനം ചെയ്തു. എം. ആർ അപ്പുക്കുട്ടൻ, സാബു ഏരിമ്മൽ , വി.എം. വത്സൻ , എന്നിവർ പ്രസംഗിച്ചു സമ്മേളനത്തിന് സെക്രട്ടറിഎം.കെ.ബാബു സ്വാഗതവും സിനി ബെന്നി നന്ദിയും പറഞ്ഞു. വി എം വത്സൻ പ്രസിഡണ്ടും വിഎം ചന്ദ്രബോസ് സെക്രട്ടറിയും എം കെ സരോജിനി ട്രഷററുമായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!