Channel 17

live

channel17 live

കർഷക സംഗമവും ജൈവഗ്രാമം പദ്ധതി ഉദ്ഘാടനവും

ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ജൂൺ 7-ാം തിയ്യതി വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ചാലക്കുടി അവാർഡ് ഭവനിൽ വച്ച് ലോക പരിസ്ഥിതിദിനാചരണവും കർഷകസംഗമംവും നടത്തി. 50% സാമ്പത്തിക സഹായത്തോടെ കർഷകർക്ക് വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന ജൈവഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം, കൃഷി വിജ്ഞാൻ കേന്ദ്ര തൃശൂർ ഡയറക്‌ടർ പ്രൊഫ. ഡോ. മേരി റെജീന നിർവ്വഹിച്ചു. അവാർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. സിനു അരിമ്പൂപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി അവാർഡ് ഭവനിൽ ഇരി ങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വൃക്ഷതൈ നടുകയും കർഷകർക്ക് ഫലവൃ ക്ഷതൈ, പച്ചക്കറി വിത്ത് തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്‌തു. തുടർന്ന് നാഷണൽ NGO കോൺഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് അവാർഡ് നടപ്പിലാക്കുന്ന ജൈവഗ്രാമ പദ്ധതിയെപ്പറ്റി വിശദീകരണം നൽകുകയും കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുകയും ചെയ്‌തു. ആധുനിക കൃഷിരീ തികളെപ്പറ്റിയുള്ള ക്ലാസ്സിൽ ഷോളയാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ അംഗങ്ങൾ ഉൾപ്പെടെ 100 ൽ അധികം കർഷകർ പങ്കെടുത്തു. അവാർഡ് സെക്രട്ടറി ഫാ. ജെയിൻ കടവിൽ സ്വാഗതവും അവാർഡ് കോ ഓർഡിനേറ്റർ ശ്രീമതി ബിൻസി ജോസഫ് നന്ദിയും ഷോളയാർ ഫാർമേഴ്‌സ് പ്രൊഡ്യൂ സർ കമ്പനി ഡയറക്‌ടർ ശ്രീ, സന്തോഷ് തോമസ് ആശംസകളർപ്പിക്കുകയും ചെയ്തു‌.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!