Channel 17

live

channel17 live

കൽക്കത്ത സ്ട്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് പതിനാലിലെ കൽക്കത്ത സ്ട്രീറ്റ് റോഡ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നാടിന് സമർപ്പിച്ചു.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് പതിനാലിലെ കൽക്കത്ത സ്ട്രീറ്റ് റോഡ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നാടിന് സമർപ്പിച്ചു. വിദ്യാർത്ഥികളടക്കമുള്ള പരിസരവാസികളുടെ ദീർഘനാളായുള്ള റോഡ് എന്ന സ്വപ്നമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ യാഥാർത്ഥ്യമായതെന്ന് ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30,60,000 രൂപ വകയിരുത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷനായി. വാർഡ് മെമ്പർ സൗധാ നാസർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രതീപ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ എം അയ്യൂബ്, വാർഡ് മെമ്പർ ഇബ്രാഹീം കുട്ടി, ആല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഗിരീഷ് കുമാർ, വാർഡ് വികസന സമിതി ചെയർമാൻ ഷെഫീക്ക് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!