പൂപ്പത്തി യോഗക്ഷേമ ഉപ സഭയിൽ തുടർച്ചയായി മൂന്നാം വർഷവും കർക്കിടക മാസം മുഴുവൻ ഗണപതി ഹോമവും ഭഗവത് സേവയും നടത്തി. ഓരോ ദിവസവും ഓരോ ഉപസഭാംഗത്തിൻ്റെ വീട്ടിൽ ഒത്ത് ചേർന്ന് അവിടെ വച്ചായിരുന്നു പൂജയും നാമ ജപവും . കർക്കിടകം ഒന്നിന് ഉപസഭ സെക്രട്ടറി വി. എൻ. ശങ്കരന്റെ വസതിയിൽ നിന്നായിരുന്നു തുടക്കം. വിവിധ ദിവസങ്ങളിൽ തന്ത്രിമാരായ വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്, കിഴക്കിനിയേടത്തു മേക്കാട്ട് ഗോദൻ നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, യോഗക്ഷേമസഭ തൃശൂർ ജില്ലാ സെക്രട്ടറി കാവനാട് കൃഷ്ണൻ നമ്പൂതിരി, ഉപസഭ പ്രസിഡന്റ് വിഷ്ണു നമ്പൂതിരി, സെക്രട്ടറി വി.എൻ.ശങ്കരൻ തുടങ്ങിയവർ പൂജകൾക്ക് കാർമികത്വം വഹിച്ചു. മുപ്പത്തിരണ്ടാം ദിവസം ഉപസഭ മന്ദിരത്തിൽ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന ഭഗവത് സേവയിലും മഹാഗണപതി ഹോമത്തിലും നിരവധി പേർ പങ്കെടുത്തു. സമാപന വേളയിൽ AKBF സംസ്ഥാന ജനറൽ സെക്രട്ടറി ടി. എൻ. മുരളീധരൻ, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗണപതി ഹോമവും ഭഗവത് സേവയും നടത്തി
