രാവിലെ 10:30 നു ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിത പികെയുടെ സ്വാഗതത്തോടുകൂടി യോഗം ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ല കൺവീനർ അമൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐടിഐ പ്രിൻസിപ്പാൾ ദിലീപ് ടി വി ശാസ്ത്ര സാഹിത്യ പരിഷത്ത് മാസികകൾ സംസ്ഥാന കമ്മിറ്റി അംഗം ജൂണ പി എസ് അവറുകളുടെ കയ്യിൽ നിന്ന് സ്വീകരിച്ചു ക്യാമ്പസ് ശാസ്ത്രമിതി ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ കുറിച്ചും യുവസമിതിയെ കുറിച്ചും ജൂണ പി എസ് വിശദീകരിച്ചു. തുടർന്ന് സെൽഫ് ഡിഫൻസിനെ കുറിച്ച് ഇന്റർനാഷണൽ ഫൈറ്റേഴ്സ്കോച്ചും റഫറിയും ഫിലിം ഫൈറ്റ് കൊറിയോഗ്രാഫറുമായ കോച്ച് അനസ് ക്ലാസെടുക്കകയും ചർച്ചചെയ്യുകയും ചെയ്തു. രക്ഷാധികാരി ദീപ രാജു ടീച്ചറുടെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.
തുടർന്ന് ക്യാമ്പസ് ശാസ്ത്ര സമിതി വനിത ഐടിഐ ചാലക്കുടി ഭാരവാഹികളായി.
രക്ഷാധികാരി : ദീപ രാജു
ചെയർപേഴ്സൺ : ശ്രേയ ശ്രീനി
വൈസ് ചെയർപേഴ്സൺ : ആതിര എം പി
കൺവീനർ : രാഖി എസ്
ജോയിന്റ് കൺവീനർ : തൃഷ ടി പി എന്നിവരെ തിരഞ്ഞെടുത്തു.