അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പാർത്ഥിവ്. പി.എസ്. ആണ് സഹപാഠികൾക്ക് മാതൃകയാവുന്നത്. ടി.വി.യിൽ കണ്ട, വയനാട്ടിലെ ദുരന്തക്കാഴ്ചകൾ ഉള്ളുലച്ചപ്പോൾ, പഠനസഹായത്തിനായി സർക്കാരിൽ നിന്നും ലഭിച്ച ഗ്രാന്റ് 2900/. രൂപ പാർത്ഥിവ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിക്കുകയായിരുന്നു. അമ്മയോടൊപ്പമെത്തി വിദ്യാലയധികൃതർക്ക് തുക കൈമാറിയ ചടങ്ങിൽപുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പ്രധാനാധ്യാപിക സുനിത. എൻ.എസ്., പി ടി എ പ്രസിഡന്റ് യൂസഫ്. കെ.കെ, മാതൃ സംഘം പ്രസിഡന്റ് വിജിത ദിലീപ്, വാർഡ് മെമ്പർ ജിസ്‌മി സോണി, സീനിയർ അസിസ്റ്റന്റ് ജീന ജോസ് എന്നിവർ പങ്കെടുത്തു. പാർത്ഥിവിന്റെ അമ്മ നിമ്മി. പി.കെ എറണാകുളത്ത് ഒരു ഫാമിലെ ജോലിക്കാരിയാണ്.
ഗവ. യു. പി.സ്കൂൾ പുത്തൻ ചിറയിൽ നിന്ന് സമഭാവത്തിന്റെ ഒരു പാഠം
