Channel 17

live

channel17 live

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

തൃശ്ശൂര്‍ : ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം.

ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമകാരിയായതിനാൽ ആനക്കോട്ടക്ക് അകത്തുതന്നെ തളച്ച ആനയായിരുന്നു ചന്ദ്രശേഖരന്‍. 25 വര്‍ഷത്തിന് ശേഷമാണ് ആനയെ പുറത്തിറക്കുന്നത്.

ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയായിരുന്നു ചന്ദ്രശേഖരൻ. വിവിധ സംഭവങ്ങളിൽ മൂന്ന് തവണ മയക്കുവെടി ഏറ്റിട്ടുണ്ട്. ​ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപത്തും ആന പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് മുൻ പാപ്പാന്മാർ പറയുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!