ജില്ലയിലെ ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. വടക്കേക്കാട് ഇൻസ്പെക്ടർ എസ്എച്ച്ഒ കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. പോലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും, വിവിധ ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാകുന്നവർക്കും അടിയന്തര മാനസിക പിന്തുണയും കൗൺസലിംഗ് സേവനങ്ങൾ നൽകലുമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.കെ നെബീൽ, ജിയോ ഫോക്സ്, ജാസ്മിൻ ഷെഹീർ, വിജിത സന്തോഷ്, വാർഡ് കൗൺസിലർ സി.എസ് സൂരജ്, ഇൻസ്പെക്ടർ എസ്എച്ച്ഒമാരായ ടി.പി ഹർഷാദ്, വി.വി വിമൽ, ഗുരുവായൂർ നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ മോളി ജോയ്, അമ്പിളി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ നഗരസഭ മെമ്പർ സെക്രട്ടറി ജിഫി ജോയ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു മോനിഷ, ടെമ്പിൾ സബ് ഇൻസ്പെക്ടർ പ്രീത ബാബു തുടങ്ങിയവർ സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർമാർ, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗുരുവായൂർ എസിപി ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
