Channel 17

live

channel17 live

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി കൂടിയാട്ടത്തിന് മുൻപ് വാചിക – ആഹാര്യാഭിനയങ്ങൾ കൂടിയാട്ടത്തിലും നാട്യശാസ്ത്രത്തിലും എന്ന വിഷയത്തിൽ ഡോ.സി.കെ.ജയന്തി പ്രഭാഷണം നടത്തി. കൂടിയാട്ടത്തിൽ അർജ്ജുനനായി മാർഗി മധുച്ചാക്യാരും സുഭദ്രയായി സരിത കൃഷ്ണകുമാറും രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യ ജിനേഷ്, കലാമണ്ഡലം രാഹുൽ ടി.എസ് ഇടക്കയിൽ ഡോ.മൂർക്കനാട് ദിനേശ് വാര്യർ, കലാനിലയം രാജൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണു പ്രിയ ചമയം കലാനിലയം സുന്ദരൻ എന്നിവർ പങ്കെടുത്തു. അഞ്ചാം ദിവസമായ ചൊവ്വാഴ്ച നാട്യശാസ്ത്രവും കൂടിയാട്ടത്തിലെ ക്രിയകളും എന്ന വിഷയത്തിൽ മാർഗി മധു ചാക്യാർ പ്രഭാഷണം നടത്തും. തുടർന്ന് ഗുരു ജി. വേണു സംവിധാനം ചെയ്ത വിക്രമോർവ്വശീയം കൂടിയാട്ടം അരങ്ങേറും കുബേര ഭവനത്തിൽ നിന്ന് മടങ്ങുന്ന ഉർവ്വശിയെ പൂരുരവസ്സ് ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്നു. തുടർന്ന് പൂരുരവസ്സും ഉർവ്വശിയും അനുരാഗബദ്ധരാവുന്നു. ഇന്ദ്ര സദസ്സിൽ ലക്ഷ്മിസ്വയംവരം അഭിനയിക്കുന്നതിനിടയിൽ മനസ്സ് ചഞ്ചലമാവുന്ന ഉർവ്വശിയെ ഭരതമുനി ശപിക്കുന്നു. ശാപം കൊണ്ട് മനുഷ്യസ്ത്രിയായ ഉർവ്വശി പുരുരവസ്സിനെ പ്രാപിക്കുന്നു. ഇതാണ് പ്രധാന കഥാഭാഗം.പൂരുരവസ്സായി സൂരജ് നമ്പ്യാരും ഉർവ്വശിയായി കപില വേണുവും രംഗത്തെത്തുന്നു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!