കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ദേശക്കാഴ്ച കലാസാംസ്കാരികോത്സവത്തിന് മുന്നോടിയായി കേരള ലളിതകലാ അക്കാദമിയുടെ കുട്ടികൾക്കായുള്ള ചിത്രകലാ പരിശീലന കളരി ‘ദിശ’ 23,24,25 തിയതികളിൽ നടക്കും. ഉദ്ഘാടനം കാർത്തികേയൻ മുരിങ്ങൂർ വേദിയിൽ ഇന്ന് ( 23 ബുധൻ ) രാവിലെ 10ന് പ്രമുഖ ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ കെ.എം.മധുസൂദനൻ നിർവ്വഹിക്കും. ശിൽപി വി.കെ.രാജൻ മുഖ്യാതിഥിയാകും. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കെ.ആർ.ജോജൊ അദ്ധ്യക്ഷത വഹിക്കും. ചിത്രകാരന്മാരായ ഇമ്മാനുവൽ മെറ്റിൽസ്, സുരേഷ് മുട്ടത്തി തുടങ്ങിയവർ പങ്കെടുക്കും. 5 മുതൽ 12 ക്ലാസ്സ് വരെയുള്ള 30 വിദ്യാർത്ഥികളാണ് സൗജന്യ ക്യാമ്പിൽ പങ്കെടുക്കുന്നത്.
ഗ്രാമികയിൽ ദിശ ചിത്രകലാ ക്യാമ്പിന് ഇന്ന് തുടക്കം
