കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ കുട്ടികളുടെ ചിത്രകലാക്യാമ്പ് ദിശ ആർട്ടിസ്റ്റ് കെ.എം.മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.
കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ദേശക്കാഴ്ച കലാസാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി ലളിതകലാ അക്കാദമിയുടെ കുട്ടികൾക്കായുള്ള ചിത്രകലാക്യാമ്പ് ദിശ, പ്രമുഖ ചിത്രകാരൻ കെ.എം.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജോജൊ അധ്യക്ഷനായി. ശിൽപി വി.കെ.രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി സുരേഷ്, ചിത്രകാരി ഇമ്മാനുവൽ മെറ്റിൽസ്, ചിത്രകാരന്മാരായ സി.ഉണ്ണികൃഷ്ണൻ, സുരേഷ് മുട്ടത്തി, ഗ്രാമ പഞ്ചായത്ത് അംഗം മിനി പോളി, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആർട്ടിസ്റ്റ് ഹരിമുരളി പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ വിദ്യാലയങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട, 5 മുതൽ 12 വരെ ക്ലാസ്സുകളിലെ 32 കുട്ടികളാണ് 3 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.