കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ വിദ്യാരംഭദിനത്തിൽ ഒട്ടേറെ കുട്ടികൾ സംഗീത, കലാ പഠനത്തിന് തുടക്കം കുറിച്ചു. സംഗീതാർച്ചന, ഗാനമേള, വയലിൻ – ഗിറ്റാർ അവതരണങ്ങൾ, കളരിപ്പയറ്റ് പ്രദർശനം എന്നിവയും നൃത്താർച്ചനയുടെ ഭാഗമായി ഭരതനാട്യം, മോഹിനിയാട്ടം അവതരണങ്ങളും നടന്നു. പരിപാടികൾ പ്രമുഖ കവി ഡോ.പി.ബി.ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ഡയറക്ടർ പി.കെ.കിട്ടൻ, നെല്ലായി സതീശൻ, കൊടകര ഉണ്ണി, ടി.വി.ശിവനാരായണൻ, വി.എസ്.സുബീഷ്,
കെ.എസ്.അനിൽകുമാർ, ജോഷി ആൻറണി, അലറ്റ് റോൺസൻ, കൃഷ്ണേന്ദു സി.ബി., കെ.എം.സത്യൻ, ഫെമിന രാജു എന്നിവർ സംസാരിച്ചു.
ഗ്രാമിക അക്കാദമിയിൽ വിദ്യാരംഭദിന പരിപാടികൾ
