നാടകപ്രവർത്തകരായിരുന്ന മോഹൻ രാഘവൻ്റെയും കെ.കെ.സുബ്രഹ്മണ്യൻ്റെയും അനുസ്മരണം 26 ശനി 4.30ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കും. സംവിധായകൻ പ്രിയനന്ദനൻ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യും. ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ നാടക പുരസ്കാരം ഈ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരം നേടിയ ബീന ആർ.ചന്ദ്രൻ സുനിൽ ജി.വക്കത്തിന് നൽകും. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ശ്രീഷ്മ ചന്ദ്രനേയും പശ്ചാത്തല സംഗീത സംവിധാനത്തിന് മൂന്നാം തവണയും സംസ്ഥാന പുരസ്കാരത്തിന് അർഹനായ അനിൽ മാളയേയും ആദരിക്കും. പ്രമുഖ ചലച്ചിത്ര, നാടകപ്രവർത്തകർ അനുസ്മണം നടത്തും. ചിങ്ങക്കാഴ്ച നാട്ടുപൂക്കളം, പൂക്കളെ തിരിച്ചറിയൽ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. തുടർന്ന് തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ ‘അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പി.എം.താജിൻ്റെ ‘പ്രിയപ്പെട്ട അവിവാഹിതൻ’ നാടകം അവതരിപ്പിക്കും.
ഗ്രാമിക മോഹൻ, സുബ്രഹ്മണ്യൻ സ്മൃതി സംഗമം 26ന്
