Channel 17

live

channel17 live

ഗ്രാമോത്സവത്തിന് തുടക്കമായി

ഗ്രാമോത്സവം ഓണവില്ല് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

പരിയാരം: കിസാന്‍ സര്‍വീസ് സൊസൈറ്റിയും, പരിയാരം ഗ്രാമപഞ്ചായത്തും, വേളൂക്കര സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ‘ഗ്രാമോത്സവം ഓണവില്ല് 2023’ നടത്തി. സെപ്തംബര്‍ മൂന്ന് വരെ വേളൂക്കരയില്‍ നടക്കുന്ന ഗ്രാമോത്സവത്തില്‍ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, ബിരിയാണി പായസ മേളകള്‍, ചക്ക വിഭവങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്. ദേശീയ പ്രസിഡന്റ് ജോസ് തയ്യില്‍ അധ്യക്ഷനായി. ജോയ് പാലാട്ടി, ഡേവീസ് മാമ്പിള്ളി, ജെനീഷ് പി. ജോസ്, ജോയ് മൂക്കന്‍ തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!