Channel 17

live

channel17 live

ഗ്രാമോത്സവമായി പൂവിളി 2023

ആചാര തനിമയിൽ അരങ്ങേറിയ ഓണത്തല്ലും, ഒണക്കളിയും ഓണപാട്ടും ഒക്കെ ചേർന്ന ഒണാഘോഷം ഗ്രാമോത്സവമായി.

ആചാര തനിമയിൽ അരങ്ങേറിയ ഓണത്തല്ലും, ഒണക്കളിയും ഓണപാട്ടും ഒക്കെ ചേർന്ന ഒണാഘോഷം ഗ്രാമോത്സവമായി. വടക്കേ പൂപ്പത്തി ഗ്രാമീണ വായനശാലയും സോയുസ് സ്റ്റാറും ചേർന്ന് സംഘടിപ്പിച്ച പൂവിളി 2023പൂർവകാല സ്‌മൃതികൾ ഉണർത്തുന്ന പരിപാടികൾ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും മികവാർന്നതായി.
അപൂർവമായികൊണ്ടിരിക്കുന്ന ഓണത്തല്ല് ആവേശം പകർന്നു .ചന്ദ്രനാചര്യ, ഇടപ്പിള്ളി രാജൻ ഗുരുക്കൾ എന്നീ കളരി ആശാന്മാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളാണ് ഇറങ്ങിയത്.ശ്വാസം അടക്കി പിടിച്ച് കണ്ടിരുന്ന കരാട്ടെപ്രദർശനം എടുത്ത്‌ പറയേണ്ടതാണ് .22 വർഷമായി ഓണക്കളി രംഗത്തെ സജീവ സാന്നിധ്യമായ ബ്രദേർസ് കലാഭവൻ പൂപ്പത്തിയുടെ 2023 ലെ പരിപാടികളുടെ അരങ്ങേറ്റവും ശ്രദ്ധേയമായി.കായിക മത്സരങ്ങൾ,3 വനിത ടീമുകൾ പങ്കെടുത്ത കൈകൊട്ടിക്കളി, തുടങ്ങി വിവിധ പരിപാടികളും അരങ്ങേറി. സൈക്കിൾ സ്റ്റണ്ട് കുട്ടികളുടെ മനo കവർന്നു.വിനോദ് മണപ്പുറത്ത്‌, പ്രദീപ്‌. സി. പി.,അനിയൻ ആ നാമ്പലത്ത്‌, എം. പി.മുഹമ്മദ്‌ റാഫി, പി. പി.രാജൻ, വാർഡ് മെമ്പർ എം. ബി. സുരേഷ്, ഇ. ടി. ജോൺസൻ, തുടങ്ങിയവർ നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!