Channel 17

live

channel17 live

ഗ്രീന്‍ പ്രോട്ടോക്കോള്‍; ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. 2025 മാര്‍ച്ച് 31 നകം സംസ്ഥാനം മാലിന്യ മുക്തമാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം എല്ലാ സ്ഥാപനങ്ങളും പങ്കാളികളാകണം. സര്‍ക്കാര്‍ ഓഫീസുകളുടേയും, ക്വാര്‍ട്ടേഴ്‌സുകളുടേയും പരിസരവും മാലിന്യമുക്തമായില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്ന ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഓഫീസുകളില്‍ നിന്നും കൃത്യമായി ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കി കൊണ്ട് അജൈവ പാഴ് വസ്തുക്കള്‍ കൈമാറണമെന്നും, ഓഫീസുകള്‍ എല്ലാമാസവും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആവശ്യപ്പെട്ടു.

എന്താണ് ഗ്രീന്‍ പ്രോട്ടോക്കോള്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ എന്തൊക്കെ, സര്‍ക്കാര്‍ ഓഫീസുകള്‍ എങ്ങനെ മാലിന്യ മുക്തമാക്കാം എന്ന വിഷയത്തെക്കുറിച്ച് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക ക്ലാസ് നയിച്ചു. 2024 ഡിസംബര്‍ 31 നകം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമുള്ള ജില്ലാതല ഉദ്യാഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.ജി. സുഗതന്‍ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!