Channel 17

live

channel17 live

ഗ്രൂപ്പ് തർക്കംഗാന്ധി പ്രതിമയോട് തുടർച്ചയായ കോൺഗ്രസ് അനാദരവ്

കോടശ്ശേരി ഗ്രാമപഞ്ചായത്തിൽ രാഷ്ട്രപിതാവിൻ്റെ പ്രതിമ അനാച്ഛാദനംകോൺഗ്രസ് ഭരണസമിതി ഗ്രൂപ്പ് തർക്കം മൂലം മാറ്റിവയ്ക്കുന്നത് 3 തവണ.. 2023 ഒക്ടോബറിലെ തീരുമാനപ്രകാരം ഐക്യകണ്ഠേണ തീരുമാനപ്രകാരമാണ് പഞ്ചായത്തിൻ്റെ മുന്നിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. എന്നാൽ ഇതിൻ്റെ ഉദ്ഘാടനം ആദ്യം ഒക്ടോബർ 28നും, 31 നും പിന്നീട് നവംബർർ 1 നും നിശ്ചയിരുന്നതാണ്. MLA യെ ഉദ്ഘാടകനായി നിശ്ചയിച്ച് പോസ്റ്ററും നേട്ടീസും അടിച്ച് ജനപ്രതിനിധികളെയും പൗരപ്രമുഖരെയും ക്ഷണിച്ചതുമാണ് എന്നാൽ ഗാന്ധി പ്രതിമയ്ക്ക് താഴെ സ്ഥാപിച്ച ഫലകത്തിൽ വികസന കര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ്റെ പേര് കോൺഗ്രസ് കാരൻ തന്നെയായ ആരോഗ്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ്റെ പേരിന് താഴെ വന്നു എന്ന പേരിൽ ഗ്രൂപ്പ് തിരിഞ്ഞ് വഴക്കിട്ട് അനാച്ഛാദനം മാറ്റിവയ്ക്കുകയായിരുന്നു.ഇതിനെതിരെ LDF പ്രതിഷേധിക്കുകയും ഗാന്ധിയോടുള്ള അനാദരവ് തുടർന്നാൽ ജനകീയ ചടങ്ങ് സംഘടിപ്പിക്കുമെന്ന് പ്രസ്ഥാവിച്ചതുമാണ്. എന്നാൽ ഫലകം മാറ്റി വച്ചിട്ടും തർക്കം തീരാതിരുന്ന കോൺഗ്രസ് വീണ്ടും ഡിസംബർ 27 ന് രാവിലെ അനാച്ഛാദനം നിശ്ചയിച്ച് MLA യെ ഉദ്ഘാടനാക്കി അറിയിപ്പ് നൽകിയതാണ്. ഈ ചടങ്ങും ഗ്രൂപ്പ് തർക്കവും തമ്മിലടിയും മൂലം പഞ്ചായത്ത് പ്രസിഡണ്ട് മാറ്റിവെക്കുകയാണുണ്ടായത്. ഇതിൽ പ്രതിച്ചേധിച്ച് LDF പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്ന് പ്രതീകാത്മകമായ ഉദ്ഘാടനം സംഘടിപ്പിക്കുകയായിരുന്നു.

തമ്മിലടി കാരണം കോടശ്ശേരിയുടെ വികസന ക്ഷേമകാര്യങ്ങളാകെ താറുമാറാവുകയാണ്. 3 വർഷത്തിനിടെ 2 പ്രസിഡണ്ടുമാർ മാറി മാറി വരികയും മൂന്നാമത്തെ ആൾ ജനുവരിയിൽ ചാർജ്ജെടുക്കുവാൻ നില്ക്കുകയുമാണെന്നതല്ലാതെ ഒന്നും തന്നെ ഇവിടെ നടക്കുന്നില്ല എന്ന സ്ഥിതിയാണ്. കുടിവെള്ള പ്രശ്നം രൂക്ഷമാണ് റോഡുകളെല്ലാം താറുമാറായി കിടക്കുകയാണ് ഇവ പരിഹരിക്കാൻ ചെറുവിരൽ പോലും അനക്കുന്നില്ല. കഴിഞ്ഞ വർഷം മാത്രം 2 1/4 കോടിയുടെ മെയിൻറൻ സു ഗ്രാൻറും 46.5 കോടിയുടെ Sc, Stഫണ്ടും ലാപ്സാക്കി കളഞ്ഞു, കോൺഗ്രസിൻ്റെ പിടിപ്പുകേടുമൂലം 600 പേരുടെ ക്ഷേമ പെൻഷൻ ഇവിടെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.നേരത്തെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ കോവിഡ് ധനസഹായം നഷ്ടപ്പെടുത്തി.

അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും ഗ്രൂപ്പ് വഴക്കും മൂലം അധികാര കൊതിയും മൂലം കടമ മറന്ന ആൾക്കൂട്ടമായി മാറിയിരിക്കുകയാണ് കോടശ്ശേരിയിലെ കോൺഗ്രസ്.രാഷ്ട്രപിതാവിനെ പോലും തുടർച്ചയായി അപമാനിക്കുന്ന കോൺഗ്രസ് ഭരണസമിതിക്കെതിരെ ഇന്ന് നടത്തിയ LDF പ്രതിക്ഷേധ റാലിയും പൊതുയോഗവും ഗാന്ധി പ്രതിമയുടെ പ്രതീകാത്മക ഉദ്ഘാടനവും പ്രതിപക്ഷനേതാവ് ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. LDFകൺവീനർ സി.കെ സഹജൻ അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ Kv ടോമി, ടി.ആർ ബാബു, Vjവില്യംസ്, ഉഷ ശശിധരൻ, സജിത ഷാജി, ദീപ പോളി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!