തോളൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരള മിഷൻ “ചങ്ങാതിക്കൊരു തൈ“ ക്യാമ്പയിൻ ആരംഭിച്ചു . പോന്നോർ ഗവ. വെൽഫയർ യു.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. സൗഹൃദ ദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ വിദ്യാർത്ഥികൾ പരസ്പരം തൈകൾ കൈമാറുന്നതും പരിപാലിക്കുന്നതും പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തംഗം ഷൈലജ ബാബു, ഹരിതകേരളം കോ. ഓർഡിനേറ്റർ വിവേക്, അധ്യാപികമാരായ സുനി, സിന്ധു തുടങ്ങിയവർ സംസാരിച്ചു.
ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ പഞ്ചായത്തുതല ഉദ്ഘാടനം
