ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിന് മുന്നോടിയായി ചമയ പ്രദർശനം ആരംഭിച്ചു.ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്കു വേണ്ടിഈ വർഷം ഭക്തർ സമർപ്പിച്ച ചമയങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.വിവിധ വലിപ്പത്തിലുള്ള കോലങ്ങൾ, നെറ്റിപ്പട്ടങ്ങൾ, പട്ടുകുടകൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം, കൈപ്പന്തം തുടങ്ങിയവ പ്രദർശനത്തിൽ കാണാം.ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രദർശനം 4 ദിവസം കൂടി തുടരും.
ചമയ പ്രദർശനം ആരംഭിച്ചു
