Channel 17

live

channel17 live

ചരിത്ര വിജയത്തിൽ ഇരിങ്ങാലക്കുടയിലും ഒന്നാമതെത്തി സുരേഷ് ഗോപി

ഇരിങ്ങാലക്കുട : തൃശൂർ ലോകസഭാ മണ്ഡലത്തിലെ ചരിത്ര വിജയത്തിൽ ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപി ഒന്നാമതെത്തി.13,000 ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഇരിങ്ങാലക്കുടയിൽ എൻ ഡി എ പുതുചരിത്രം കുറിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി 59,515 വോട്ട് നേടിയപ്പോൾ കെ മുരളീധരൻ 46,499 വോട്ടും അഡ്വ വി എസ് സുനിൽകുമാർ 45,022 വോട്ടുമാണ് നേടിയത്. വിവിധയിടങ്ങളിൽ പ്രകടനങ്ങൾ നടത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു ബി ജെ പി – എൻ ഡി എ പ്രവർത്തകർ വിജയാഘോഷം നടത്തി.പാർട്ടി ആസ്ഥാനത്തു നിന്നും താളമേളങ്ങളോടെ ആരംഭിച്ച ആഹ്ലാദപ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻ്റിൽ സമാപിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡൻ്റുമാരായ കൃപേഷ് ചെമ്മണ്ട, പി എസ് സുബീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വിപിൻ പാറമേക്കാട്ടിൽ, എ വി രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം, എൻ പി യു ജില്ലാ പ്രസിഡന്റ് റോജൻ മംഗലത്ത്, മണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ, രമേഷ് അയ്യർ, വി സി രമേഷ്, രാമചന്ദ്രൻ കോവിൽ പറമ്പിൽ, ലിഷോൺ ജോസ് കട്ട്ളാസ്, ജോജൻ കൊല്ലാട്ടിൽ, രാജൻ കുഴുപ്പുള്ളി, നഗരസഭ കൗൺസിലർ അമ്പിളി ജയൻ, ലീന ഗിരീഷ്, സിന്ധു സതീഷ്, രാഗി മാരാത്ത്, റീജ സന്തോഷ്, രീമ പ്രകാശ്, സെബാസ്റ്റ്യൻ ചാലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!