Channel 17

live

channel17 live

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണം

വെസ്റ്റ് കൊരട്ടി: കാലങ്ങളായി സാമൂഹികമായും, വിദ്യാഭ്യാസ പരമായും, പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ.മാധവൻ ആവശ്യപ്പെട്ടു. വെസ്റ്റ് കൊരട്ടി ശാഖ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിക്കൊണ്ട്, മാറി മാറി വരുന്ന സർക്കാരുകൾ സമുദായത്തിൻ്റെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാഖാ പ്രസിഡണ്ട് കെ.കെ.രവി അധ്യക്ഷത വഹിച്ചു.

യുവജന വിഭാഗം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.പി.ദിൽജിത്തിനെ യൂണിയൻ സെക്രട്ടറി കെ.വി.ജിജു പൊന്നാട ചാർത്തി അനുമോദിച്ചു. യൂണിയൻ ജോയിൻ്റ് സെക്രട്ടറി സി.കെ.സദാനന്ദൻ സമ്മാനദാനം നിർവഹിച്ചു.

യൂണിയൻ ഭാരവാഹികളായ സരസ്വതി പ്രഭാകരൻ,രസ്ന സൈജു, ശ്രുതി തരുൺ ഗ്രാമ പഞ്ചായത്തംഗം എം.യു. കൃഷ്ണകുമാർ, ശാഖ ഭാരവാഹികളായ സൗമ്യ വിനോദ് കെ.ആർ.ബിനോജ്, സി.കെ.വിനോദ്, എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പ്രസിഡണ്ട്:കെ.കെ രവി , സെക്രട്ടറി: കെ.ആർ ബിനോജ്, വൈസ് പ്രസിഡണ്ട് : സി.കെ വിനോദ്, ജോ: സെക്രട്ടറി: സുമി രാജീവ്, ട്രഷറർ: അഞ്ജു വിനോദ്

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!