Channel 17

live

channel17 live

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണം

കൊരട്ടി: വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന, എന്നാൽ യാതൊരു മേഖലകളിലും അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത ചവളക്കാരൻ സമുദായത്തെ പൂർണ്ണമായ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി പാറക്കൂട്ടം ശാഖ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് പി.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

2023 ഗ്ലാം ഗൈഡൻസ് മിസ്സിസ് ഇന്ത്യ ഏഷ്യ കിരീടം നേടിയ ആദ്യ മലയാളി മിസ്സിസ് ഹേമ ജെയിംസ്, ചെന്നൈ എം.ജി.ആർ. യൂണിവേഴ്സിറ്റിയിൽ നിന്നും അനസ്തേഷ്യ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ആര്യ സി.എ. എന്നിവരെ യോഗം അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാച്ചാമ്പിള്ളി, യൂണിയൻ പ്രസിഡണ്ട് കെ. കെ. ഷാജു, യൂണിയൻ സെക്രട്ടറി കെ. വി. ജിജു,സുനിൽ എം.എസ്, വിപിൻ രവി, ഇന്ദിര ബാബു, ശ്രീമ സജീവ്, സിലു സുകുമാരൻ, സിനു ബിജു എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!