ചാത്തൻചാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. 7 .27 കോടി രൂപ നബാർഡ് ഫണ്ട് അനുമതി ലഭിച്ചിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ടുഘട്ടങ്ങളായി നടപ്പിലാക്കും വിധമാണ് പ്രവർത്തി ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ചിരുന്ന ഒന്നാം ഘട്ടപ്രവർത്തികൾ പുരോഗമിച്ചു വരികയാണ്.
900 മീറ്റർ പാർശ്വഭിത്തി, 300 മീറ്റർ റോഡ് , ഫൂട്ട് സ്ലാബുകൾ സ്ഥാപിക്കൽ, 1410 മീറ്റർ ആഴം വർദ്ധിപ്പിയ്ക്കൽ എന്നിവയാണ് രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുക. കെ എൽ ഡി സി യുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജി അനിൽകുമാർ ,മോളി തോമസ് , രാഖി സുരേഷ് , കെ എൽ ഡി സി ചീഫ് എഞ്ചിനിയർ പി കെ ശാലിനി, കൃഷി ഓഫീസർ ഡോണ സ്കറിയ,അസിസ്റ്റന്റ് എഞ്ചിനിയർ ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.