ഇരിഞ്ഞാലക്കുട എക്സൈസ് റെയ്ഞ്ചിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഇ.പി.ദി ബോസും പാർട്ടിയും കൂടി മുകുന്ദപുരം താലൂക്ക്, തൊട്ടിപ്പാൾ വില്ലേജ്, പറപ്പൂക്കര ദേശത്ത് പുളിക്കൻ വീട്ടിൽ രാധാകൃഷണൻ മകൻ യദുകൃഷ്ണൻ (27 വയസ്സ്) താമസിക്കുന്ന പറപ്പൂക്കര പഞ്ചായത്തിലെ II/492 നം വാർക്ക വീടിൻ്റെ വടക്കുവശം കോണിച്ചുവട്ടിൽ നിന്നും 20 ലിറ്റർ കൊള്ളുന്ന 3 പ്ലാസ്റ്റിക്ക് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 ലിറ്റർ, ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ “വാഷ് ” കണ്ടെത്തി മേൽ യദു കൃഷ്ണനെതിരായി ഒരു അബ്കാരി കേസ്സ് എടുത്തു. പ്രതി തത്സമയം സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യുവാൻ സാധിച്ചിട്ടില്ല. പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ .എൻ .എൽ , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ.സി.കെ, അസ്സി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.വി. ശിവൻ എന്നിവരും ഉണ്ടായിരുന്നു.
ചാരായം വാറ്റുന്നതിനുള്ള വാഷ് പിടി കൂടി
