Channel 17

live

channel17 live

ചാലക്കുടിക്കൊരു കരുതൽ

ചാലക്കുടി: പരിസ്ഥ‌ിതി ദിനാചരണത്തിൻ്റെ ഭാഗമായി ചാലക്കുടിയെ ഹരിതാഭമാക്കാൻ ശതാബ്ദി ആഘോഷിക്കുന്ന ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് സ്കൂളും, ചിറയത്ത് ജ്വല്ലറിയും ചേർന്നൊരുക്കിയ “ചാലക്കുടിക്കൊരു കരുതൽ” പദ്ധതി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. തൈകൾ നട്ട് സംരക്ഷിക്കുന്ന വിദ്യാർത്ഥിനികളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക്‌ ഡയമണ്ട് മോതിരവും നൂറുപേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ് പദ്ധതി. ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ. മിനി അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അഡ്വ. ബിജു എസ്. ചിറയത്ത്, നിത പോൾ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജോസ് ലിൻ, ചിറയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷാജു ചിറയത്ത്, അധ്യാപക പ്രതിനിധി രശ്മി ജോയ്, വിദ്യാർത്ഥി പ്രതിനിധി റേച്ചൽ ആൻ രതീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുന്ന വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!