പ്രസിഡന്റ് ടി.പി. രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.
ചാലക്കുടിയിലെ കലാ സാംസ്ക്കാരിക സംഘടനയായ നടുമുറ്റം സാംസ്ക്കാരിക വേദിയുടെ വാർഷിക പൊതുയോഗം ചാലക്കുടി അമ്പലനട നടുവം മന ഓഫീസിൽ വച്ച് നടന്നു. പ്രസിഡന്റ് ടി.പി. രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകൻ സുന്ദർദാസ് മുഖ്യാതിഥിയായിരുന്നു.വാർഡ് കൗൺസിലർ കെ.വി.പോൾ പുതിയ അംഗങ്ങൾക്ക് അംഗത്വ കാർഡ് വിതരണം ചെയ്തു.ജോസ് പോൾ, വിൽസൻ മേച്ചേരി, ടി.ജെ ആസാദ്, വാസുദേവൻ പനമ്പിള്ളി, കെ എസ് ദമനൻ, രാജു വെട്ടിയാട്ടിൽ, ശ്രീകുമാർ നടുമുറ്റം, കെ എ ഡാമി എന്നിവർ സംസാരിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി നഗരസഭാ ലൈബ്രറിയിലെ നിത്യ സന്ദർശകനായ വിൽസൻ മേച്ചേരി,ആയുർവേദത്തിന് മികച്ച സംഭാവനകൾ നൽകിയ ഡോ. ഗിരിജ നടുവത്ത് മന,ഗായകനും ഗാനരചയിതാവുമായ രാജു മേക്കാടൻ, ടി പി രാജൻ, വാസുദേവൻ നമ്പൂതിരി നടുവത്ത് മന, കലാഭവൻ മണിയെക്കുറിച്ച് നിരവധി ഗാനങ്ങൾ രചിച്ച സൂര്യ കൃഷ്ണ,നാല് വർഷത്തെ തന്റെ സമ്പാദ്യം വയനാട് ദുരന്ത ബാധിതർക്ക് നൽകിയ ക്രസന്റ് സ്ക്കൂൾ വിദ്യാർത്ഥിനി ഇനയറ ഇജാസ്, ക്ലാസ് ടീച്ചർ റീജ സാബു എന്നിവരെ ആദരിച്ചു .