ചാലക്കുടി : പോട്ട സ്വദേശിയായ തട്ടിൽ വീട്ടിൽ ജോയൽ 21 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് 21 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെയാണ് ചാലക്കുടി KSRTC ബസ് സ്റ്റാന്റിന് സമീപം സംശയാസ്പദമായി നിന്നിരുന്ന ജോയലിനെ പരിശോധിച്ചതിൽ നിന്നാണ് ജോയലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്, ഈ സംഭവത്തിനാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും ജോയലിനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, റോയ് പൗലോസ്, എഎസ്ഐ സിൽജോ വി. യു, സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജു ടി.സി എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചാലക്കുടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
