ചാലക്കുടി : 29.05.2025 തിയ്യതി രാത്രി 08.30 മണിക്ക് നടത്തിയ പരിശോധനയിൽ ആനന്ദപുരം ആലത്തൂർ സ്വദേശി പേരോട്ടു വീട്ടിൽ ഉജ്വൽ 27 വയസ്സ് എന്നയാളെയാണ് ചാലക്കുടി പരിയാരത്ത് വെച്ച് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഉജ്വൽ കൊടകര പോലീസ് സ്റ്റേഷനിൽ 3 വധശ്രമക്കേസിലും 2 അടിപിടിക്കേസിലും പ്രതിയാണ്. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, അനിൽകുമാർ, സി പി ഒ മാരായ ബിനു, ചഞ്ചൽ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചാലക്കുടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
