ലഹരിക്കും, വർഗീയതയ്ക്കും, സാമൂഹ്യജീർണ്ണതക്കും എതിരെ മെയ് 15,16, 17 തീയതികളിൽ നടത്തുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ചാലക്കുടി ഏരിയ ജാഥ അരൂർമുഴിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി മേഖല പ്രസിഡണ്ട് നടാഷ വിജയൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സൗമിനി മണിലാൽ സ്വാഗതവും, ജാഥാ ക്യാപ്റ്റൻ സി.ജി. സിനി നന്ദിയും പറഞ്ഞു. ജാഥ വൈസ് ക്യാപ്റ്റൻ സാവിത്രി വിജയൻ, ജാഥാ മാനേജർ എം.എസ്. സുനിത, അതിരപ്പിള്ളി മേഖലാ സെക്രട്ടറി സരിത ഉണ്ണികൃഷ്ണൻ, അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി കെ.എസ്. സതീഷ് കുമാർ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിജേഷ് തുടങ്ങിയവർ സംസാരിച്ചു.
ചാലക്കുടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി
