ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോട്ടയിൽ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്ന് 10330/- രൂപയുടെ 4.85 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം മോഷ്ടിച്ചതിനാണ് തിരുത്തിപറമ്പ് സ്വദേശിയായ കാക്കുണ്ണി പറമ്പിൽ മോഹൻ ദാസ് 42 വയസ് എന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി പോട്ട ബീവറേജിൽ നിന്ന് 09-03-2025 തിയ്യതി മുതൽ 11-03-2025 തിയ്യതി രാത്രി 08.40 മണിക്കും ഇടക്കുള്ള സമയത്ത് കസ്റ്റമർക്ക് സ്വയം എടുത്ത് കൊണ്ട് പോയി ബില്ലടിക്കാവുന്ന Premium Counter നിന്നാണ് അവിടെ മദ്യം വാങ്ങാൻ വന്നവരുടെയും ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് Bacardi Guava ½ ലിറ്ററിന്റെ 6 കുപ്പികൾ, Bacardi Guava – 1 ലിറ്ററിന്റെ 1 കുപ്പി,Bacardi Lemon ½ ലിറ്ററിന്റെ 1 കുപ്പി, Smirnoff Vodka – 375 മില്ലി ലിറ്ററിന്റെ 1 കുപ്പി എന്നിവ മോഹൻദാസ് പല ദിവസങ്ങളിലായി മോഷ്ടിച്ച് കൊണ്ട് പോയത്. ഇന്നലെ 11-03-2025 തിയ്യതി രാത്രിയിൽ മോഹൻദാസ് വീണ്ടും ബീവറേജിൽ വന്ന് മോഷണം നടത്തുന്നത് അവിടെ മദ്യം വാങ്ങാൻ വന്ന ഒരാൾ കണ്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയും ജീവനക്കാർ മോഹൻദാസിനെ തടഞ്ഞ് വയ്ക്കുകയും ചാലക്കുടി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ചാലക്കുടി പോലീസ് ഇൻസ്പെക്ടർ സജീവ്. എം.കെ, സബ് ഇൻസ്പെക്ടർ ജെനിൻ, സിവിൽ പോലീസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചാലക്കുടിയിൽ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാന്റിലേക്ക്
