ചാലക്കുടി പട്ടണത്തിൽ എംഡിഎംഎ വേട്ട. വിൽപനക്കെത്തിച്ച രാസ ലഹരിയുമായി യുവാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമർ ഐപിഎസിൻ്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടി. 0.370 ഗ്രാം എംഡിഎംഎയുമായി മാള മേലഡൂർ സ്വദേശി കൊമ്പിലാംപറമ്പിൽ വീട്ടിൽ അജിത്താണ് (21 വയസ് ) പിടിയിലായത്.
ചാലക്കുടി സബ് ഡിവിഷൻ ഡാൻസാഫ്- ക്രൈം സ്ക്വാഡും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സജീവ് എം. കെ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, സീനിയർ സിപിഒ അരുൺ കുമാർ കെ.കെ, സിവിൽ പോലീസ് ഓഫീസർ എൻ. പ്രദീപ് എന്നിവരടങ്ങിയ ചാലക്കുടി പൊലീസും ചേർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അജിത്തെന്ന് പോലീസ് സംശയിക്കുന്നു. മുൻപും ലഹരി കേസുകളിൽ പ്രതിയാണ് ഇയാൾ. അജിത്തുമായി ബന്ധമുള്ളവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നു.